If you wish to join us, please WhatsApp your email ID and your name @ +91 9383411014

on May 4, 2024 18 views

Subscribe ZAGA International https://shorturl.at/quX27

ആകാശ് പ്രകാശ് (Akash Prakash), പുതുമുഖം ആദിത്യ, കൈലാഷ് (Kailash) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ പൊതുവാൾ (AK Jayan Poduval) കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇഷ്‌ട രാഗം' (Ishta Ragam). മ്യൂസിക്കൽ റൊമാന്‍റിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്‍റെ അഞ്ചാമത്തെ ക്യാരക്‌ടർ പോസ്റ്റർ റിലീസായി. ലിജിത (Lijitha) അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ശ്രീകുമാർ മറിമായം, ഉണ്ണിരാജ്, വിവേക് വിശ്വം, ശ്രീജിത്ത്‌ കൈവേലി, അമ്പിളി, സുമിത്ര രാജൻ, വേണു അമ്പലപ്പുഴ, അർജുൻ, ജലജ റാണി, രഘുനാഥ് മടിയൻ, ജീഷിൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ആകാശ് പ്രകാശ് മ്യൂസിക്ക് ആൻഡ് എന്‍റർടെയ്‌ൻമെന്‍റ്സ്, എസ് ആർ ഫിലിംസ് എന്നിവയുടെ ബാനറിൽ പ്രകാശ് നായർ, സുരേഷ് രാമന്തളി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. ചന്ദ്രൻ രാമന്തളിയാണ് 'ഇഷ്‌ട രാഗ'ത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

സുരേഷ് രാമന്തളിയുടെ വരികൾക്ക് സംഗീതം പകരുന്നത് വിനീഷ് പണിക്കർ ആണ്. വിജയ് യേശുദാസ്, വടുകിയമ്മ, അനിത വിനോദ്, ഹരിത ഹരീഷ്, ശിവപ്രിയ എന്നിവരാണ് ഗായകർ. പ്രണവ് പ്രദീപ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ജി കെ രവികുമാർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. എഡിറ്റിങ് വിപിൻ രവിയും നിർവഹിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോട്, കല - ബാലകൃഷ്‌ണൻ കൈതപ്രം, കോസ്റ്റ്യൂംസ് - സുകേഷ് താനൂർ, മേക്കപ്പ് - സുധാകരൻ ചേർത്തല, കൊറിയോഗ്രഫി - ക്ലിന്‍റ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - റിജു നായർ, അസിസ്റ്റന്‍റ് ഡയറക്‌ടർ - ദീപക് ശങ്കർ, ഷാൻ, കളറിസ്റ്റ് - അലക്‌സ് വർഗീസ്, സ്റ്റിൽസ് - വിദ്യാധരൻ, ഡിസൈൻ - ദിനേശ് മദനൻ, സ്റ്റിൽസ് - വിദ്യാധരൻ, പി ആർ ഒ-എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഇരിട്ടി, കാഞ്ഞിരക്കൊല്ലി, വയനാട്, ഗുണ്ടല്‍പേട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'ഇഷ്‌ട രാഗം' ഉടൻ പ്രദർശനത്തിനെത്തും.

റിലീസിനൊരുങ്ങി 'പുലിമട': പ്രേക്ഷക പ്രിയ താരം ജോജു ജോർജിനെ (Joju George) നായകനാക്കി എ കെ സാജൻ (A. K. Sajan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിമട' (Pulimada). തമിഴ് നടി ഐശ്വര്യ രാജേഷും (Aishwarya Rajesh) കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. എ കെ സാജൻ തന്നെയാണ് സംവിധാനത്തിന് പുറമെ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്.

പ്രശസ്‌ത ഛായാഗ്രാഹകൻ വേണുവാണ് 'പുലിമട'യ്‌ക്കായി കാമറ ചലിപ്പിക്കുന്നത്. എട്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വേണു ഛായാഗ്രാഹകനാകുന്നത് എന്നതും 'പുലിമട'യുടെ സവിശേഷതയാണ്. ഇങ്ക്‌‌ലാബ് സിനിമാസിന്‍റെ ബാനറിൽ ഡിക്‌സൺ പൊടുത്താസും സുരാജ് പി എസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം. ജോജു ജോർജിനും ഐശ്വര്യ രാജേഷിനും പുറമെ ലിജോ മോളും 'പുലിമട'യിൽ പ്രധാന വേഷത്തിലുണ്ട്. ചെമ്പൻ വിനോദ്, ജാഫർ ഇടുക്കി, ജിയോ ബേബി, ബാലചന്ദ്ര മേനോൻ, ജോണി ആന്‍റണി, കൃഷ്‌ണ പ്രഭ, സോന നായർ എന്നിവരാണ് മറ്റ് താരങ്ങൾ.

#malayalamcinema
#ishttaraagam
#ZAGAinternational
Website: https://www.zagainternational.com
Facebook : https://www.facebook.com/ZagaInternational
Twitter : https://twitter.com/ZAGAINTER
Instagram : https://www.instagram.com/zagainter/

Be the first person to like this.